പള്ളിച്ചൽ: പള്ളിച്ചൽ പഞ്ചായത്ത് ഇടക്കോട് വാർഡിലെ ഏഴാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിറം കാവിയിൽ നിന്ന് മഞ്ഞയായി. മന്ത്രി വീണാ ജോർജ്ജിൻ്റെ ഇടപെടലോടെ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയുടെ നേതൃത്വത്തിൽ കെട്ടിടത്തിൻ്റെ നിറം പൂർവസ്ഥിതിയിലേക്ക് മാറ്റുകയായിരുന്നു.ചൊവ്വാഴ്ച്ച അർദ്ധരാത്രിയിലാണ് അങ്കണവാടി കെട്ടിടത്തിന് കാവിനിറത്തിൽ പെയിന്റടിച്ചത്.ഇതേവിഷയത്തിൽ പ്രദേശത്ത് കഴിഞ്ഞ ദിവസം ബി.ജെ.പി – .സി.പി.എം പ്രവർത്തരും തമ്മിൽ ചെറിയതോതിൽ വാക്കേറ്റവും നടന്നു.