തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് . വിമാനത്താവളത്തിന് സമീപത്തുളള വാണിജ്യ സമുച്ചയമുൾപ്പടെ ഏറ്റെടുക്കുന്നിനെ കുറിച്ചാണ് അദാനി ഗ്രൂപ്പ് ആലോചനകൾ നടത്തുന്നത്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ വിമാനത്താവള വികസനത്തിനായുള്ള നടപടികളിലേക്ക് കടന്ന് അദാനി ഗ്രൂപ്പ്. മൂന്നാം ടെർമിനൽ ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ചില വാണിജ്യസമുച്ചയാണ് പരിഗണിക്കുന്നത്. പരിഗണനയിലുള്ള വാണിജ്യ സമുച്ചയങ്ങൾ ഏറ്റെടുത്താൽ വിമാനത്താവളത്തിലേക്ക് പാതയും, പാർവതി പുത്തനാറിന് കുറുകെ പാലവും ഒരുക്കി, ടെർമിനലും വിപുലമായ വാണിജ്യകേന്ദ്രവും പണിയാമെന്നാണ് കണക്കുക്കൂട്ടൽ. പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്