വിഴിഞ്ഞം: വിഴിഞ്ഞം ഹാർബർ റോഡിലെ വലിയപറമ്പ് മരുന്നുതോട്ടം വളപ്പിലെ താത്‌കാലിക തകരഷെഡ്ഡിലും മറ്റിടങ്ങളിലെ വാടക വീടുകളിലും കഴിയുന്ന 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്കളാഴ്ച മുതൽ അടച്ചുറപ്പുള്ള പുതിയ ഫ്ളാറ്റുകളിൽ താമസിക്കും. ഈ കുടുംബങ്ങൾക്കായി വിഴിഞ്ഞം മതിപ്പുറം ഭാഗത്ത് നിർമിച്ച ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയായി. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശികളായ 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ളാറ്റുകളുടെ താക്കോൽ കൈമാറും. ഇതോടെ ഇവർക്ക് സ്വന്തം വീട്ടിൽ താമസിക്കാം