തിരുവനന്തപുരം: മുഖംമിനുക്കാനൊരുങ്ങി തലസ്ഥാനത്തെ പാർക്കുകൾ.ഒരു വർഷത്തിനുള്ളിൽ എല്ലാ പാർക്കുകളും നവീകരിക്കാനുള്ള പദ്ധതി കോർപ്പറേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർനടപടികൾ ആരംഭിച്ചു. പാർക്കുകളുടെ പരിപാലനം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ താത്‌പര്യമുള്ള ഏജൻസികളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിക്കും.
കോർപ്പറേഷൻ പരിധിയിലുള്ള 46 പാർക്കുകളിൽ നാൽപ്പതോളം പാർക്കുകളാണ് ഇത്തരത്തിൽ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നത്.താത്‌പര്യമുള്ള സംഘടനകൾക്ക് കോർപ്പറേഷനെ സമീപിക്കാം. ഏത് പാർക്ക് വേണമെന്ന് ഏജൻസികൾക്ക് തീരുമാനിക്കാം. ഒന്നിലധികം പാർക്കുകളും ഏറ്റെടുക്കാനാകും.