തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി), തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ട ഷിലു ഗോപിനാഥ്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ചെയര്‍മാന്‍ കെബി ഗണേഷ് കുമാറിന്‍റെ സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷിലു ഗോപിനാഥ് ആണ്.മണ്ണന്തല സ്വദേശിയാണ്. ഭരതന്നൂര്‍ കൈപ്പള്ളി വീട്ടില്‍ പരേതരായ എസ്.ഗോപിനാഥന്‍ നായരുടെയും വിലാസിനി അമ്മയുടെ മകനുമാണ് ഷിലു ഗോപിനാഥ്