തിരുവനന്തപുരം :അത്യാഹിത വിഭാഗത്തിലും മറ്റുമുള്ള രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാൻ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും ഹെൽപ് ഡെസ്ക് വരുന്നു. ഇതിൽ പ്രവർത്തിക്കേണ്ടവരെ പിആർഒ തസ്തികയിൽ നിയമിക്കും. യോഗ്യത നിശ്ചയിച്ചശേഷം സർക്കാർ നേരിട്ടു താൽക്കാലിക അടിസ്ഥാനത്തിലോ ആശുപത്രി വികസന സമിതി വഴിയോ നിയമനം നടത്തും. രോഗികളുടെ വിവരം അറിയാനാകാതെ ആളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണു പ്രതീക്ഷ.