പോത്തന്‍കോട്:ഗുരുശിഷ്യപാരസ്പര്യത്തിന്റെ മഹിമ വിളിച്ചോതുന്ന പൂജിതപീഠം സമർപ്പണാഘോഷങ്ങൾ ശാന്തിഗിരിയില്‍ നാളെ ( ഫെബ്രുവരി 22, ചൊവ്വാഴ്ച ) നടക്കും. രാവിലെ 5.00 മണിക്ക് താമരപര്‍ണ്ണശാലയില്‍ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകൾക്ക് തുടക്കമാകും. 6ന് ആരാധനയ്ക്കു ശേഷം പൂജിതപീഠം സമര്‍പ്പണത്തിന്റെ ധ്വജം ഉയരും. രാവിലെ 8 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി വിദ്യാദീപം, വിദ്യാനിധി പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും . പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വെച്ച് മധുരസ്മൃതി എന്ന പുസ്തകത്തിന്റെ പ്രകാശനം ആന്റോ ആന്റണി എം. പി. നിർവഹിക്കും . മലങ്കര ഓർത്തഡോക്സ് സഭ കർദിനാൾ മോർ ആന്റ് മോർ ബസലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമാകും.
എം. എൽ.എ മാരായ അനൂപ് ജേക്കബ്, കോവൂർ കുഞ്ഞുമോൻ, കെ.യു.ജെനീഷ് കുമാർ, എം. എസ്. അരുൺകുമാർ, അഡ്വ. യു. പ്രതിഭ , മുൻ എം. എൽ. എ യും കേരള ജനപക്ഷം സെക്യൂലർ ചെയർമാനുമായ പി.സി. ജോർജ്, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഭാരതീയ ജനതാപാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ , ജില്ലാപഞ്ചായത്തംഗങ്ങളായ കെ.വേണുഗോപാലൻ നായർ, കെ. ഷീലകുമാരി, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ, പോത്തൻകോട് ജുമാമസ്ജിദ് ഇമാം റഫീക് കാസിമി, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്, ഭാരതീയ ജനതാപാർട്ടി സംസ്ഥാന സെക്രട്ടറി കരമന ജയൻ, മഹിള കോൺഗ്രസ് തിരുവനന്തപുരം ജില്ലാവൈസ് പ്രസിഡന്റ് ദീപ അനിൽ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, സി.പിഐ(എം) വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ. സലീം, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ. സജീവ്, ബി.ജെ.പി തിരുവനന്തപുരം ജില്ലാ ട്രഷറർ എം.ബാലമുരളി, കേരള കോണ്‍ഗ്രസ് (എം.) സംസ്ഥാന കമ്മിറ്റി അംഗം ഷോഫി.കെ, തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി വെമ്പായം അനിൽകുമാർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി, വാർഡ് മെമ്പർ സുധർമ്മിണി. എസ്, കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. കിരൺദാസ് , മുസ്ലീം ലീഗ് നെടുമങ്ങാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എ. എം. റാഫി, ശാന്തിഗിരി വിശ്വസാംസ്കാരിക കേന്ദ്രം സീനിയർ കൺവീനർ സനൽകുമാർ. കെ.കെ, മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി.എ. ഹേമലത, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ സത്പ്രഭ.എം. പി , ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ ഗുരുനിശ്ചിത. യു എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും ശാന്തിഗിരി ആശ്രമം ഉപദേശക സമിതി ഹെൽത്ത് കെയർ വിഭാഗം പേട്രൺ ഡോ.കെ.എൻ. ശ്യാമപ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തും.
രാവിലെ 11 മണിക്ക് ഗുരുദര്‍ശനം . വൈകിട്ട് 4 ന് സഹകരണ മന്ദിരത്തിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനം ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. എം. എൽ. എ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂർ, ഗുരുപൂജയെക്കുറിച്ചും ഗുരുശിഷ്യപാരസ്പര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ആമസോൺ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവ് ഡോ.കെ.ആർ. എസ്. നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും. പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ചെമ്പഴന്തി ശ്രീനാരയണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമാകും.
ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ എം. എൽ.എ മാരായ ഡി.കെ.മുരളി, സി. ആർ. മഹേഷ്, മുന്‍ എം.എല്‍.എ. കോലിയക്കോട് എന്‍.കൃഷ്ണന് നായര്‍, സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം പന്ന്യൻ രവീന്ദ്രൻ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മുൻ മേയർ അഡ്വ.കെ.ചന്ദ്രിക, കൗൺസിലർ കരമന അജിത്, വയലാർ സാംസ്കാരികവേദി പ്രസിഡന്റ് ജി. രാജ് മോഹൻ, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം.മുനീർ, ശാന്തിഗിരി ആശ്രമം ഉപദേശക സമിതി അംഗവും ഛായാഗ്രാഹകനുമായ എസ്. കുമാർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ. എം, മെമ്പർമാരായ ചിത്ര. വി. ആർ, വർണ്ണ ലതീഷ്, കോലിയക്കോട് മഹീന്ദ്രൻ, എൽ. സിന്ധു, സി.പി.ഐ.(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്.വി. സചിത്, കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റ് അഡ്വ. എ. എസ്. അനസ്, വയലാർ സാംസ്കാരിക വേദി ട്രഷറർ ഗോപൻ ശാസ്തമംഗലം , ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, ബി.ജെ.പി. പോത്തൻകോട് മണ്ഡലം സെക്രട്ടറി പി.വി.മുരളീകൃഷ്ണൻ, സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എസ്. ശ്രീ വത്സൻ, സിപി.ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അഡ്വ. എസ്. രാധാകൃഷ്ണൻ, പൂലന്തറ റ്റി. മണികണ്ഠൻ, നൗഷാദ്. ഇ.കെ.പോത്തൻകോട്, പണിമൂല ദേവസ്വം സെക്രട്ടറി ആർ. ശിവൻകുട്ടി, ശാന്തിഗിരി വി.എസ്.എൻ . കെ സീനിയർ കൺവീനർ ബോബൻ. എം. ആർ, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ നിഷ. എം. എൻ, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ ഗുരുപ്രിയൻ. ജി, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ കരുണ. എസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ശാന്തിഗിരി ആശ്രമം ആർട്സ് & കൾച്ചർ വിഭാഗം ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തും
വൈകിട്ട് 5 ന് ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ നിന്നും മുത്തുക്കുട വാദ്യഘോഷങ്ങള്‍, ദീപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കുംഭഘോഷയാത്ര ആരംഭിക്കും. കര്‍മ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തില്‍ ക്ഷേമ ഐശ്വര്യങ്ങള്‍ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികള്‍ കുംഭം എടുക്കുന്നത്. ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും അനുസരിച്ചാണ് ഇത്തവണ കുംഭ ഘോഷയാത്ര നടക്കുക. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തില്‍ സമര്‍പ്പിക്കും.