നെടുമങ്ങാട് : ഒന്നര മാസമായി അടഞ്ഞുകിടക്കുന്ന പൊന്മുടി ടൂറിസം സെന്റർ ബുധനാഴ്ച തുറക്കും. ഓമിക്രോൺ വ്യാപനവും കനത്ത മഴയിൽ റോഡ് ഇടിഞ്ഞതും പൊന്മുടി അടച്ചിടാൻ കാരണമായിരുന്നു.പൊന്മുടിയോടൊപ്പം തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. പൊന്മുടി സന്ദർശനത്തിനു കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്