തദ്ദേശതെരഞ്ഞെടുപ്പ്; ജില്ലയിലെ സ്ഥാനാർത്ഥികൾ ചെലവ് വിവരം മാർച്ച് 9ന് മുൻപായി സമർപ്പിക്കണം

elections-vote

തിരുവനന്തപുരം :2020 ഡിസംബർ 8ന് നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ചെലവ് സമർപ്പിക്കാത്തവർ, അധികം ചെലവഴിച്ചവർ, ചെലവ് തുക രേഖപ്പെടുത്താത്തവർ എന്നിവരുടെ പട്ടിക ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോർപ്പറേഷൻ ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടിക പ്രകാരം ചെലവ് കണക്ക് സമർപ്പിക്കാത്തതിനെ തുടർന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സ്ഥാനാർത്ഥികൾ, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മുൻപാകെ ചെലവ് വിവരം മാർച്ച് 9ന് മുൻപായി സമർപ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ചെലവ് കണക്ക് സമർപ്പിക്കാത്ത സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് മാർച്ച് 20ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും തുടർന്ന് അയോഗ്യരായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!