തിരുവനന്തപുരം: ആസൂത്രണ ബോർഡ് മാതൃകയിൽ നഗരസഭയിൽ ആസൂത്രണ സെൽ രൂപീകരിക്കുന്നു. ദീർഘകാല പദ്ധതികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടിയാണ് ആസൂത്രണ സെൽ രൂപീകരിക്കുന്നത്. നഗരാസൂത്രണം, എൻജിനിയറിംഗ്, റവന്യൂ, ആരോഗ്യം, സത്ഭരണം, പേഴ്സണൽ മാനേജ്മെന്റ് എന്നീ പ്രവർത്തന മേഖലകളിൽ സെല്ലിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്താൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. സിവിൽ എൻജിനിയറിംഗ്, ആർക്കിടെക്‌ട്, അർബൻ മാനേജ്മെന്റ്, പേഴ്സണൽ മാനേജ്മെന്റ്, എൻവയൺമെന്റൽ എൻജിനിയറിംഗ്, സാനിട്ടറി എൻജിനിയറിംഗ്, അക്കൗണ്ടന്റ്, ഐ.ടി വിദഗ്ദ്ധർ തുടങ്ങിയ പ്രൊഫഷണലുകളെ ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ സെല്ലിൽ നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു.