നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; 5 പേർ അറസ്റ്റിൽ

IMG_23022022_143301_(1200_x_628_pixel)

തിരുവനന്തപുരം:നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്തു.വലിയതുറ ഡോൺ ബോസ്‌കോ ലെയിൻ സ്വദേശി സ്റ്റെഫാൻ (20)​,​കൊച്ചുതോപ്പ് സ്വദേശി ക്ളിന്റൺ (21)​,​വലിയതുറ സ്വദേശി കെവിൻ (18)​,​വലിയതുറ ലിസി റോഡ് സ്വദേശി സൂരജ് (19)​,​വലിയതുറ വാട്ട്സ് റോഡ് സ്വദേശി എബിൻ ജോർജ് (23)​ എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് കഞ്ചാവ് പൊതികളും പിടിച്ചെടുത്തു.കെവിൻ ഒഴികെയുള്ള പ്രതികൾക്കെതിരെ വലിയതുറ സ്റ്റേഷനിൽ അടിപിടി,​ പൊലീസ് നേരെയുള്ള ആക്രമണം,​വാഹനം തകർക്കൽ അടക്കം നിരവധി കേസുകളുണ്ട്.ശംഖുംമുഖം അസിസ്‌റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം വലിയതുറ എസ്.ഐ അഭിലാഷ് മോഹൻ,​ അനന്തകൃഷ്‌ണൻ,​ എ.എസ്.ഐ ശിവപ്രസാദ്,​ അസി.സി.പി.ഒ മനുസ സി.പി.ഒമാരായ ഷാബു,​ അരുൺ പ്രശോബ്,​ അനീഷ്,​ റോജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!