വിഴിഞ്ഞം : വേളി തീരക്കടലിന്റെ അടിത്തട്ടിലും മീൻകൂടുകളടുക്കി. .ജില്ലയിലെ തീരക്കടലിലെ അടിത്തട്ടിലിട്ട കൃത്രിമ മീൻകൂടുകളിൽ (പാരുകൾ) വിവിധതരം മീനുകളുടെ വൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. പദ്ധതി വിജയിച്ചതിനെ തുടർന്നാണ് മത്സ്യഗ്രാമമായ വേളിയിലും സിമെന്റിൽ നിർമിച്ച 310 കൃത്രിമ പാരുകൾ അടുക്കിയത്. തീരത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്ററിനുള്ളിലാണ് കൃത്രിമ പാരുകൾ ഇട്ടത്.ഫിഷറീസ് വകുപ്പിനുവേണ്ടി തീരദേശ വികസന കോർപ്പറേഷനാണ് കൃത്രിമ പാരുകൾ നിർമിച്ചത്. 70 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്.