ആറ്റുകാല്‍ പൊങ്കാല ശുചീകരണം; കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.

തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തെ  ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഇത്തവണ ചെലവില്ലാതെ പൊങ്കാല ശുചീകരണം നടത്തിയതോടെ കഴിഞ്ഞ വര്‍ഷം ലക്ഷങ്ങള്‍ ചെലവഴിച്ചത് അഴിമതിയുടെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രതികരിച്ചു.

ആറ്റുകാൽ പൊങ്കാല ശുചീകരണം സീറോ ബജറ്റിലാണ് ഇത്തവണ നടപ്പാക്കിയതെന്ന് മേയർ അറിയിച്ചിരുന്നു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്ത് മുൻകാലങ്ങളിൽ ജനങ്ങളുടെ അംഗീകാരം നേടിയ നഗരസഭ സീറോ ബജറ്റിൽ ശുചീകരണം പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചുവെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ അവകാശവാദം.

കോവിഡ് വ്യാപന ഭീതി കാരണം ക്ഷേത്രങ്ങളിലും സ്വന്തം വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമായാണ് കഴിഞ്ഞ വർഷവും ഭക്തർ പൊങ്കാലയർപ്പിച്ചത്. ഇല്ലാത്ത ശുചീകരണത്തിന്റെ പേരിൽ കോർപറേഷനിൽ ലക്ഷങ്ങൾ തട്ടിയെന്ന ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പൊങ്കാലക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം 30 ലക്ഷത്തോളം രൂപ ചെലവഴിച്ചത് അഴിമതിയാണെന്ന്  പ്രതിപക്ഷം ആരോപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!