തിരുവനന്തപുരം :തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. അഞ്ച് സെന്റില്‍ കുറയാത്ത വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തിലാണ് വായ്പ അനുവദിക്കുക. അപേക്ഷ ഫോം www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകള്‍ സഹിതം തിരുവനന്തപുരം മേഖല ഓഫീസില്‍ നേരിട്ടോ തപാലായോ അയക്കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. വിലാസം- മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്ളോര്‍, ട്രാന്‍സ്പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടകുളങ്ങര പി.ഒ, തിരുവനന്തപുരം-695023. ഫോണ്‍- 0481 2328257, 9496015006.