വ്യാജരേഖകൾ ഹാജരാക്കി ഒരു കോടിയോളം രൂപ തട്ടി; സംഘത്തിലെ പ്രധാനി പിടിയിൽ

IMG_24022022_100647_(1200_x_628_pixel)

തിരുവനന്തപുരം: വൻതുക കമ്മിഷൻ കൈപ്പറ്റി എസ്.ബി.ഐയുടെ വെള്ളയമ്പലം ബ്രാഞ്ചിൽ വ്യാജരേഖകൾ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ എക്സ്‌പ്രസ് ക്രെഡിറ്റ് ലോണുകൾ എടുത്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെ പിടികൂടി. എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായ കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂളിനു സമീപം താമസിക്കുന്ന ശ്രീകാന്തിനെയാണ് (46) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകളും ഐ.ഡി കാർഡുകളും ഉൾപ്പെടെ നിരവധി വ്യാജരേഖകൾ നിർമ്മിച്ച് ഹാജരാക്കിയാണ് ഒരു കോടിയോളം രൂപയുടെ ലോണുകൾ എടുത്തത്. ഇത്തരത്തിൽ നിരവധി ലോണുകൾ വ്യാജരേഖകൾ ഹാജരാക്കി വിവിധ ബാങ്കുകളിൽ നിന്ന് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ലോൺ ഒന്നിന് ഒരു ലക്ഷം രൂപ കമ്മിഷൻ ഇനത്തിൽ കൈപ്പറ്റിയാണ് പ്രതികൾ ഇടനിലക്കാരായി നിന്ന് ലോണെടുത്ത് നൽകുന്നത്. ഡി.സി.പി കമ്മിഷണർ അങ്കിത് അശോകന്റെ നിർദ്ദേശാനുസരണം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ദിനരാജിന്റെ നേതൃത്വത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ബിജുകുമാർ, അജിത്കുമാർ, ജയശങ്കർ, എ.എസ്.ഐമാരായ രാജേഷ് കുമാർ, സന്തോഷ്‌കുമാർ, എസ്.സി.പി.ഒ ഷിബു, സി.പി.ഒമാരായ അജിത്കുമാർ, ബിനോയ്, വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!