മകന്റെ വീട്ടിൽ നിന്ന് മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ദമ്പതികളെ കാണാനില്ല.

IMG_20220224_115159

നെടുമങ്ങാട്:  ദമ്പതികളെ കാണാനില്ല. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ ആർ.രവി (72), ഭാര്യ കെ.ലീല (64) എന്നിവരെയാണ് കഴിഞ്ഞ 20 വൈകിട്ട് മുതൽ കാണാതായത്. മുൻപ് തമിഴ്നാട്ടിൽ വാടയ്ക്ക് താമസിക്കുകയായിരുന്ന ഇവർ മൂന്ന് മാസം മുൻപാണ് പുലിപ്പാറയിലെ മകൻ ആർ.കുമാറിന്റെ വീട്ടിൽ എത്തിയത്.20ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകൾ എൽ.രഞ്ജുവിന്റെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് ഇവർ യാത്രയായത്. ശേഷം ഒരു ഓട്ടോയിൽ കയറി നെടുമങ്ങാട് എത്തിയതായി കണ്ടവരുണ്ട്. തുടർന്ന് ഒരു വിവരവും ഇല്ല. മെ‌ാബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ട് പോയതിനാൽ പെ‌ാലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. വസ്ത്രങ്ങൾ ഉൾപ്പെടെ മറ്റ് സാധനങ്ങൾ ഒന്നും കെ‌ാണ്ടുപോയിട്ടില്ലെന്ന് മകൻ പറഞ്ഞു. മക്കൾ ബന്ധുക്കളുടെ വീട്ടിലും തമിഴ്നാട്ടിലും അന്വേഷിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. നെടുമങ്ങാട് പെ‌ാലീസ് കേസെടുത്തു. കണ്ടുകിട്ടുന്നവർ വിളിക്കുക 8078074175, 9349426445.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!