തിരുവനന്തപുരം :റവന്യൂ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രഥമ റവന്യൂ അവാര്‍ഡുകള്‍ അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മികച്ച ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ 12 വിഭാഗങ്ങളിലെ അവാര്‍ഡുകളാണ് തലസ്ഥാന ജില്ല സ്വന്തമാക്കിയത്. മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.സംസ്ഥാനത്തെ മികച്ച ജില്ലാ കളക് ട്രേറ്റിനുള്ള പുരസ്ക്കാരം മുഖ്യമന്ത്രിയില്‍ നിന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ടീം ഏറ്റു വാങ്ങി.
മികച്ച സബ് കളക്ടര്‍ പുരസ്‌കാരം എം.എസ് മാധവിക്കുട്ടിയും ഏറ്റുവാങ്ങി. മികച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കുള്ള പുരസ്കാരം ഇ.മുഹമ്മദ് സഫീറും, ജേക്കബ് സഞ്ജയ് ജോണും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിൽ നിന്ന് സ്വീകരിച്ചു.മികച്ച തഹസില്‍ദാര്‍മാർക്കുള്ള പുരസ്‌കാരം ശോഭ സതീഷ് (നെയ്യാറ്റിന്‍കര), പ്രേംലാല്‍ എം. പി എന്നിവർക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ സമ്മാനിച്ചു.മികച്ച വില്ലേജ് ഓഫീസര്‍മാർക്കുള്ള പുരസ്‌കാരം ഷറഫുദ്ദീന്‍.എ (പള്ളിപ്പുറം), ജയശ്രീ വി.കെ(നഗരൂര്‍), ബിജോയ് .ഡി (വീരണ്‍കാവ്) എന്നിവർക്ക് റവന്യു മന്ത്രി കെ. രാജൻ സമ്മാനിച്ചു.
മികച്ച വില്ലേജ് ഓഫീസ് പുരസ്‌കാരം വിളപ്പില്‍ വില്ലേജ് ഓഫീസിനായിരുന്നു.മികച്ച ഹെഡ് സര്‍വ്വെയര്‍-അജിതകുമാരി.വി (റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, കഴക്കൂട്ടം), മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍-അനില്‍കുമാര്‍.എസ് (സര്‍വ്വെ ഡയറക്ടറേറ്റ്), മികച്ച ഡ്രാഫ്റ്റ്സ്മാന്‍-പ്രിയ എന്‍ (സര്‍വ്വെ ഡയറക്ടറേറ്റ്) എന്നിവരും റവന്യു മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി.വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി, കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.പ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു എന്നിവർ മുഖ്യാഥിതികളായിരുന്നു. വിവിധ ജനപ്രതിനിധികൾ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ലാന്റ് റവന്യൂ, സര്‍വ്വെ , ദുരന്തനിവാരണ വകുപ്പുകളില്‍ മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാര്‍ക്കാണ് റവന്യൂ പുരസ്‌കാരം സമ്മാനിച്ചത്.