തിരുവനന്തപുരം :2020 ഡിസംബര്‍ 8ന് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ചെലവ് സമര്‍പ്പിക്കാത്തവര്‍, അധികം ചെലവഴിച്ചവര്‍, ചെലവ് തുക രേഖപ്പെടുത്താത്തവര്‍ എന്നിവരുടെ പട്ടിക ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടിക പ്രകാരം ചെലവ് കണക്ക് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥാനാര്‍ത്ഥികള്‍, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മുന്‍പാകെ ചെലവ് വിവരം മാര്‍ച്ച് 9ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് മാര്‍ച്ച് 20ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും തുടര്‍ന്ന് അയോഗ്യരായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിപ്പില്‍ പറയുന്നു.