നെടുമങ്ങാട് : നെടുമങ്ങാട് ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സിറ്റി ഷട്ടിൽ സർവീസുകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ മന്ത്രി ആന്റണി രാജു സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്യും.നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ, വ്യാപാരസ്ഥാപനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള സിറ്റി ഷട്ടിൽ സർവീസുകൾ നെടുമങ്ങാട് ഡിപ്പോയ്ക്ക് വലിയ വരുമാനം നേടുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.