തിരുവനന്തപുരം : സുരക്ഷാപ്രശ്നം പറഞ്ഞ് നിയമസഭയ്ക്കു മുന്നിലൂടെയുള്ള ഗതാഗതം തടഞ്ഞ് പോലീസ്. വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ ബാരിക്കേഡ് വെച്ച് നിയമസഭയ്ക്ക് ഇരുവശവുമുള്ള റോഡ് പോലീസ് അടച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. സഭയ്ക്കു മുന്നിലൂടെ കാൽനടയാത്രക്കാരെയും പോലീസ് തടഞ്ഞു.എം.എൽ.എ ഹോസ്റ്റലിനു സമീപത്തുകൂടി നിയമസഭയിലേക്കുള്ള വഴിയും പോലീസ് അടച്ചിരുന്നു