തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടി കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടി കൊലപ്പെടുത്തിയത്. ആയുധവുമായി എത്തിയ ആൾ അയ്യപ്പനെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു. കൊലയാളിക്കായുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.