തിരുവനന്തരപുരം : നിരന്തരമായ മിസൈൽ ആക്രമണമാണ് നടക്കുന്നതെന്നും ജീവൻ പോലും ഭീഷണിയിലാണെന്നും റഷ്യ മിസൈൽ ആക്രമണം നടത്തുന്ന ഉക്രൈൻ യുദ്ധഭൂമിയിലെ കീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ. കീവ് പ്രാവശ്യയിലെ കീവ് മെഡിക്കൽ സർവ്വകലാശാലയിലെ ആറ് എംബിബിഎസ് വിദ്യാർത്ഥികളാണ് ബോംബ് ഷെൽട്ടറിൽ കുടുങ്ങി കിടക്കുന്നത്. ഡാർനൈസ മെട്രോ സ്റ്റേഷന് യുടെ സമീപത്തെ ഫ്ലാറ്റിലാണ് ഇവർ ഇപ്പോൾ ഉള്ളത്. ആലപ്പുഴ, തിരുവനന്തരപുരം, വയനാട് സ്വദേശികളും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളുമാണ് കുടുങ്ങികിടക്കുന്നവരിലുള്ളത്.വെള്ളവും ഭക്ഷണവും തീർന്നുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഭക്ഷണം മാത്രമാണ് തങ്ങളുടെ കയ്യിൽ ശേഷിക്കുന്നത്. ഫോണുകളിൽ ചാർജ്ജില്ല, വൈദ്യുതി ബന്ധമോ ചാർജ്ജ് ചെയ്യുവാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് കൊണ്ട് തന്നെ ഫോണിൽ ബന്ധപ്പെടുവാൻ കഴിയാത സാഹചര്യമാണുള്ളത്. ഇന്ത്യൻ സമയം രാവിലെ 07:30 മുതൽ മിസൈൽ ആക്രമണം ആരംഭിച്ചിട്ടുണ്ടെന്നും തങ്ങളുടെ അവസാന വിശ്വാസം ഇന്ത്യൻ സർക്കാരിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു.