തിരുവനന്തപുരം:എ കെ ജി സെന്ററിന് സമീപം പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്.
നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചത്.
ഇപ്പോൾ 6 നിലകളിലായാണ് നിർമാണം. പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ബിൽഡിങ്ങാകും ഇത്.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി.പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.
പൈലിങ് ജോലിയുടെ സ്വച്ച് ഓൺ പി ബി അംഗം എം എ ബേബി നിർവ്വഹിച്ചു.
കേന്ദ്ര കമിറ്റിയംഗം എ വിജരാഘവൻ സ്വാഗതം പറഞ്ഞു. നേതാക്കളായ എ കെ ബാലൻ, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ ,എം എം മണി, മന്ത്രിമാർ , മറ്റു പ്രമുഖർ
തുടങ്ങിയർ സന്നിഹിതരായി