തിരുവനന്തപുരം: യുക്രെയിനിലെ സഹപാഠികൾ നൽകുന്ന വിവരങ്ങൾ ഒട്ടും ആശ്വാസം നൽകുന്നതല്ലെന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥിനി.സുഹൃത്തുക്കളായ നിരവധി മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിയതായി മടങ്ങിയെത്തിയ മലയാളി വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിയായ കൃപ പറഞ്ഞു. കടകളിൽ ഭക്ഷണസാധനങ്ങൾക്ക് അടക്കം ക്ഷാമമുണ്ട്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കാണ് നേരത്തെ നാട്ടിലെത്താമായിരുന്ന പല വിദ്യാർഥികളുടെയും യാത്ര മുടക്കിയത്. തിരികെയെത്താൻ എല്ലാവരും ആഗ്രഹിക്കുന്നതായും അടിയന്തര ശ്രമമുണ്ടാകണമെന്നും കൃപ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൃപ നാട്ടിൽ എത്തിയത്.യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതോടെ ആശങ്കയില്‍ കഴിയുകയാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും.യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കും.