വികേന്ദ്രീകൃതമാലിന്യ സംസ്ക്കരണം;നാളെ സ്പെഷ്യല്‍ കളക്ഷന്‍ ഡ്രൈവുമായി നഗരസഭ

Trivandrum-Corporation

 

തിരുവനന്തപുരം :നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്ക്കരണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന അജൈവമാലിന്യ ശേഖരണം സംബന്ധിച്ച സ്പെഷ്യല്‍ കളക്ഷന്‍ ഡ്രൈവ് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. തിരുവനന്തപുരം നഗരസഭ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി പ്രകാരം നഗരവാസികള്‍ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വീടുകളില്‍ ശേഖരിച്ച് സൂക്ഷിയ്ക്കയാണ് വരുന്ന മഴക്കാലത്തിന് മുന്‍പേ ഈ മാലിന്യങ്ങള്‍ നീക്കംചെയ്യേണ്ടതുണ്ട്. നഗരസഭയുടെ എംആര്‍എഫുകളില്‍ ദിനംപ്രതി മാലിന്യങ്ങള്‍ തരംതിരിച്ച് നല്കാന്‍ സംവിധാനമുണ്ടെങ്കിലും നിലവില്‍ എം ആര്‍ എഫുകള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ സ്പെഷ്യല്‍ കളക്ഷന്‍ ഡ്രൈവുവഴിയും വലിയതോതില്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ മാലിന്യങ്ങള്‍ എത്തിച്ചേരുന്നുണ്ട്. സ്പെഷ്യല്‍ കളക്ഷന്‍ഡ്രൈവ് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തില്‍ എംആര്‍ഫുകളില്‍ അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ മുന്‍കാലഘട്ടത്തിലെന്നപോലെ സ്പെഷ്യല്‍ കളക്ഷന്‍ ഡ്രൈവുകള്‍ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കും. നാളെ (26/02/2022) രാവിലെ 8 മണി മുതൽ ഉച്ചക്ക് 12:30 വരെ പഴയതുണി, പഴയ ചെരുപ്പ്, ബാഗ് എന്നിവ വിവിധ വാർഡ് കേന്ദ്രങ്ങളിൽ ശേഖരിക്കും.നഗരസഭയുടെ എല്ലാ എംആര്‍എഫ് കേന്ദ്രങ്ങളിലും രാവിലെ 7മണിമുതല്‍ രാത്രി 9 മണിവരെ നഗരസഭ കളക്ഷന്‍ കലണ്ടര്‍ പ്രകാരം അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് നല്‍കാവുന്നതാണ്. സമീപമുള്ള എംആര്‍എഫ് കേന്ദ്രങ്ങള്‍ അറിയുവാന്‍ നഗരസഭയുടെ SMART TRIVANDRUM മൊബൈല്‍ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!