തിരുവനന്തപുരം : തമ്പാനൂർ ഓവർബ്രിജിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിലേക്കു നയിച്ചത് മൂന്നു മാസം മുൻപു നടന്ന വാക്കുതർക്കം. ഹോട്ടൽ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പനെ കൊലപ്പെടുത്തിയതിനു നെടുമങ്ങാട് കൊല്ലായിൽ അജീഷ് ഭവനിൽ അജീഷിനെ (36) പൊലീസ് പിടികൂടിയിരുന്നു.മൂന്നു മാസം മുൻപ് അയ്യപ്പനും അജീഷും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ബൈക്കിൽ ആയുധവുമായി എത്തിയ അജീഷ് ഹോട്ടലിലേക്കു വന്നു വെട്ടുകയായിരുന്നു.ആറ്റിങ്ങലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജീഷ് എന്നും പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റിൽ ഉള്ള ഇയാൾക്കെതിരെ എട്ടോളം കേസുള്ളതായി പൊലീസ് പറയുന്നു. സ്വദേശമായ കല്ലിയോട് നിന്നാണ് ഷാഡോ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. വർക്‌ഷോപ്പിലെ ജീവനക്കാരാനാണെന്നാണ് നാട്ടുകാർ പറയുന്നത്.