തിരുവനന്തപുരം:കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ രണ്ട് ദിവസമായി സംഘടിപ്പിക്കുന്ന സിറ്റിങ്ങിന്റെ ആദ്യ ദിനം 75 പരാതികളില്‍ തീര്‍പ്പായി. 12 പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 213 പരാതികള്‍ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങിലേക്ക് മാറ്റി. കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി, കമ്മിഷന്‍ അംഗം ഇ.എം.രാധ, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പരാതികള്‍ കേട്ടു.