തിരുവനന്തപുരം:തെരുവോരങ്ങളിൽ അനാഥമാക്കപ്പെടുന്ന നായ്ക്കുട്ടിയെ നിങ്ങൾക്ക് ദത്തെടുക്കാം. 2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 10 മണിക്ക് പൂജപ്പുര സ്റ്റേഡിയത്തിൽ വച്ച് നഗരസഭ ” പപ്പി അഡോപ്ഷൻ ക്യാമ്പ് ” സംഘടിപ്പിക്കുന്നു. മൃഗക്ഷേമ സംഘടനകളായ പീപ്പിൾ ഫോർ അനിമൽസ്, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ കൂടാതെ വിവിധ മൃഗസ്നേഹികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പേ വിഷ പ്രതിരോധ കുത്തിവെയ്പ് നൽകിയ നാടൻ നായ് കുഞ്ഞുങ്ങളെ ദത്ത് എടുക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുളത്. തെരുവുനായ് കുഞ്ഞുങ്ങളെ സംരക്ഷിക്കുക വഴി അവ തെരുവിൽ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത കുറയുകയും അവയ്ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കുകയും ചെയ്യുന്നു. നായ്കുഞ്ഞുങ്ങളെ ദത്ത് എടുക്കുവാൻ താൽപര്യമുള്ളവർക്ക് നഗരസഭയുടെ വെബ്സൈറ്റായ tmc.lsgkerala.gov.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.