നെടുമങ്ങാട് : തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് അജീഷ് നെടുമങ്ങാട്, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ കൊലക്കേസുകളിലെ പ്രതിയാണ്. ഭാര്യ രഞ്ജിനി കരമനയിലെ ലോഡ്ജിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി വിചാരണ നേരിടുകയാണ്. അജീഷ് നെടുമങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ്. നിലവിൽ ഇയാളുടെ പേരിൽ ഒൻപത് കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ വെട്ടിക്കൊന്ന കേസിലും ആറ്റിങ്ങൽ കോരാണിയിൽ ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ് അജീഷ്.കരമനയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഞ്ജിനി