തിരുവനന്തപുരം:വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താനും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും വിഴിഞ്ഞം തുറമുഖ കമ്പനി (വിസിൽ) അവലോകന യോഗം സംഘടിപ്പിച്ചു.പുനരധിവാസം,തൊഴിൽ ലഭ്യത,പരിസ്ഥിതി ആഘാത പഠനം,ഭൂമി ഏറ്റെടുക്കൽ,റെയിൽ കണക്‌ടിവിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തു.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ശേഷിക്കുന്ന നഷ്‌ടപരിഹാര വിതരണം അതിവേഗം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ,കെ.രാജൻ,ആന്റണിരാജു തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കുബിസ്വാൾ,വിസിൽ എം.ഡി കെ.ഗോപാലകൃഷ്‌ണൻ, സി.ഇ.ഒ ഡോ.ജയകുമാർ അടക്കമുളളവർ യോഗത്തിൽ പങ്കെടുത്തു.