വെമ്പായം : തിമിംഗല വിസര്‍ജ്യവും (ആംബര്‍ഗ്രിസ്) ലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍. കഴക്കൂട്ടം ചന്തവിള സ്വദേശി ഗരീബി(28)നെയാണ് വാമനപുരം എക്‌സൈസ് പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെമ്പായത്തെ അന്താരാഷ്ട്ര നീന്തല്‍ കുളത്തിന് സമീപത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. ഇയാളില്‍നിന്ന് നാല് കിലോ ആംബര്‍ഗ്രിസും രണ്ട് ഗ്രാം എം.ഡി.എം.എ ലഹരിമരുന്നും 15 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.