തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രീപെയ്ഡ് ആംബുലൻസ് പദ്ധതിയിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ആംബുലൻസ് ഉടമകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫാറം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2022 മാർച്ച് 10. വരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.