തിരുവനന്തപുരം :കേരള സംസ്ഥാന യുവജന കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് തിങ്കളാഴ്ച നടക്കും. ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ രാവിലെ 11ന് തൈക്കാട് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് അദാലത്ത് നടക്കുന്നത്. 18 മുതൽ 45 വരെ പ്രായമുള്ള യുവതീ – യുവാക്കൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.