കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 15 ഏക്കറിൽ റംബൂട്ടാൻ കൃഷി ആരംഭിച്ചു

IMG_27022022_135431_(1200_x_628_pixel)

കാട്ടാക്കട:റംബൂട്ടാൻ കൃഷിയിൽ നൂറുമേനി വിജയം കൈപ്പിടിയിലൊതുക്കാൻ കാട്ടാക്കട നിയോജക മണ്ഡലവും ഒരുങ്ങുകയാണ്. ആറ് ഗ്രാമപഞ്ചായത്തുകളിലെ 15 ഏക്കറിലായി റംബൂട്ടാൻ കൃഷി പദ്ധതിയ്ക്ക് മണ്ഡലത്തിൽ തുടക്കമായി. നടീൽ ഉത്സവത്തിന്റെ മണ്ഡല തല ഉദ്ഘാടനം മലയൻകീഴിൽ, നവകേരള മിഷൻ കോർഡിനേറ്റർ ഡോ.റ്റി.എൻ.സീമ നിർവഹിച്ചു. ഒപ്പം കൂട്ടാം റംബൂട്ടാൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മലയൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്.

സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ജലസമൃദ്ധിയിൽ നിന്ന് കാർഷികസമൃദ്ധി ലക്ഷ്യമാക്കി നടപ്പാക്കാനുദ്ദേശിക്കുന്നപദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. തനത് കൃഷിവിളകൾക്കൊപ്പം വേറിട്ട നാണ്യവിളകളുടെയും ഫലവൃക്ഷങ്ങളുടെയും കൃഷിയും, അവയെ വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉൽപനങ്ങളാക്കുന്നതിനുമാണ് കാർഷിക സമൃദ്ധിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാണ് ഒപ്പം കൂട്ടാം റംബൂട്ടാൻ പദ്ധതിയും. പദ്ധതിയുടെ ലോഗോ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജയ്ക്ക് നൽകി ഐ.ബി.സതീഷ് എം.എൽ.എ പ്രകാശനം ചെയ്തു. മലയൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ശാന്താപ്രഭാകരൻ, വിവിധ ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പത്മം, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, പള്ളിച്ചൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി.വി.ആർ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.ബിന്ദുരാജ്, മലയിൻകീഴ് കൃഷി ഓഫീസർ ശ്രീജ.എസ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!