വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടിയുടെ ഭരണാനുമതി

FB_IMG_1642250681777

തിരുവനന്തപുരം:വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് മൂന്ന് കോടി 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആന്റണി രാജു അറിയിച്ചു.കടൽക്ഷോഭത്തിൽ വലിയതുറ കടൽപ്പാലത്തിന്റെ പത്ത് തൂണുകൾ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കൽ സ്റ്റഡി നടത്തുവാൻ ഐ.ഐ.ടിയെ തുറമുഖവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. കടൽക്ഷോഭത്തെത്തുടർന്ന് നാശം നേരിട്ട വലിയതുറ കടൽപ്പാലത്തിന്റെ 50 മീറ്റർ ഭാഗത്താണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കേണ്ടത്. കടൽപ്പാലത്തിന്റെ തൂണുകൾ താഴ്ന്നതിനെ തുടർന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ആന്റണി രാജുവും വലിയതുറ സന്ദർശിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!