തിരുവനന്തപുരം: തമ്പാനൂരിൽ കൊലപാതകം നടന്ന സിറ്റി ടവറിൽ അജീഷിനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. ബൈക്ക് നിറുത്തിയ സ്ഥലത്തും റിസപ്ഷനിലുമെത്തിച്ച ഇയാൾ സംഭവം പൊലീസിനോട് വിവരിച്ചു. ആൾക്കൂട്ടത്തെ ഭയന്ന് കനത്ത കാവലിലാണ് തെളിവെടുപ്പ് നടന്നത്. ഏതാനും മിനിട്ടുകൾക്കുശേഷം തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി. വെട്ടുകത്തി ഇന്നലെ കണ്ടെത്തിയെങ്കിലും അജീഷ് സഞ്ചരിച്ച ബൈക്ക് കിട്ടാനുണ്ട്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.