ഇന്ത്യയിൽ കൊവിഡിന്റെ നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഐഐടി കാൻപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. നേരത്തെ, കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ മൂന്നാം തരംഗത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. തീയതികളിൽ നേരിയ വ്യതിയാനത്തോടെ അത് വളരെ കൃത്യമായിരുന്നു.
കൊവിഡ് 19 നാലാമത്തെ തരംഗം 2022 ജൂൺ 22 മുതൽ ആരംഭിച്ച് 2022 ഓഗസ്റ്റ് 23 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 2022 ഒക്ടോബർ 24 ന് അവസാനിക്കുകയും ചെയ്യുമെന്നും ഗവേഷകർ വ്യക്തമാക്കി. കൊവിഡ് -19 ന്റെ നാലാമത്തെ തരംഗം ഉയർന്നുവന്നാൽ അത് കുറഞ്ഞത് നാല് മാസമെങ്കിലും നീണ്ടുനിൽക്കുമെന്ന് ഗവേഷകർ പറഞ്ഞു