തിരുവനന്തപുരം : തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് കടകംപള്ളിയില്‍ പുതുതായി പണി കഴിപ്പിച്ച മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയ്ക്ക് കഴക്കൂട്ടം എം.എല്‍.എ. കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. കേരളത്തിലെ പൊതു വിതരണ വകുപ്പില്‍ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുവെന്നും പൊതുജനങ്ങള്‍ക്ക് അവയുടെ ഗുണഫലങ്ങള്‍ ലഭ്യമായിത്തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പൂര്‍ണ്ണമായും ഇ-സംവിധാനത്തിലേക്ക് മാറിയതോടെ പൊതുജനങ്ങള്‍ക്ക് സപ്ലൈ ഓഫീസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാകുകയാണ്. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ ഫെബ്രുവരി 21 വരെ വിവിധ സേവനങ്ങള്‍ക്കായി 23,29,632 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 22 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കിയതായി മന്ത്രി അറിയിച്ചു. റേഷന്‍ വിതരണ രംഗത്തെ കാലതാമസം ഒഴിവാക്കി ഓരോ മാസവും 10-ാം തീയതിയോടെ തന്നെ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകളില്‍ എത്തിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്. എഫ്.സി.ഐ.-ല്‍ നിന്നും സപ്ലൈകോ ഗോഡൗണുകളില്‍ നിന്നും റേഷന്‍ വിതരണത്തിലേര്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചുകഴിഞ്ഞു. അനര്‍ഹരെ ഒഴിവാക്കി മുന്‍ഗണനാ പട്ടിക പുന:ക്രമീകരിച്ചതിലൂടെ അര്‍ഹരായ നിരവധിയാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിന് സാഹചര്യമുണ്ടായി. സിവില്‍ സപ്ലൈസ് വകുപ്പിലെ സ്വന്തമായി കെട്ടിടമില്ലാത്ത മുഴുവന്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കും താമസിയാതെ സ്വന്തമായ കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള നടപടികള്‍ എടുത്തുവരികയാണെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡി.സജിത് ബാബു ഐ.എ.എസ്., താലൂക്ക് സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണകുമാര്‍ സി.എസ്. കൃതജ്ഞത രേഖപ്പെടുത്തി.