തിരുവനന്തപുരം :പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് വിതരണം ചെയ്തു. 8,962 കുട്ടികൾക്കാണ് ഭവനസന്ദർശനത്തിലൂടെ തുള്ളിമരുന്ന് നൽകിയത്. 2,15,503 കുട്ടികളെ ലക്ഷ്യം വെച്ച പൾസ് പോളിയോ വിതരണത്തിൽ ജില്ലയിൽ 96.78 ശതമാനം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭവന സന്ദർശനത്തിലൂടെയുള്ള തുള്ളിമരുന്ന് വിതരണം നാളെ (മാർച്ച് 1) തുടരും.