നെയ്യാറ്റിൻകര:കവളാകുളം വലിയവിള ഏദൻസ് നിവാസിൽ ജോർജിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുപുറം പുലവംഗൽ കെ.എൽ ഭവനിൽ ഷിജു സ്റ്റീഫൻ (45), ഭാര്യ കാരോട് മാറാടി കല്ലംപൊറ്റവീട്ടിൽ പ്രമീള (37) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കഴിഞ്ഞ 8 മാസമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. മാസങ്ങളായി വീട്ട് വാടക നൽകിയിരുന്നില്ലായെന്നും ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും പറയുന്നു.
ഇവർക്ക് 20 ദിവസം പ്രായമായ പെൺകുഞ്ഞുണ്ട്. കുട്ടിയെ എസ്.എ. ടി ആശുപത്രിയിലേക്ക് മാറ്റി. പ്രമീളയെ അന്വേഷിച്ച് വന്ന ഹോംനഴ്സ് വീട് പൂട്ടിക്കിടക്കുന്നതുകണ്ട് തൊട്ടടുത്ത് താമസിക്കുന്ന ഉടമയെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ പുറക് വശം തുറന്ന് നോക്കിയപ്പോഴാണ് പ്രമീള തൂങ്ങി നിൽക്കുന്നതും ഷിജു തറയിൽ മരിച്ച് കിടക്കുന്ന നിലയിലും കണ്ടത്.(