തിരുവനന്തപുരം : കനകക്കുന്നിനു സമീപം പെട്ടി ഓട്ടോ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം.വെള്ളറട അഞ്ചരക്കാല സ്വദേശി മണിയൻ(50) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മന്നൻകോണം സ്വദേശി ചന്ദ്രൻ(62), മണ്ണടിക്കോണം ധനേഷ്(48), പനച്ചമൂട് സ്വദേശി ഉദയകുമാർ(47), പാലിയോട് സ്വദേശി ഷാജി(43) എന്നിവർക്കാണ് പരിക്കേറ്റത്