തിരുവനന്തപുരം :പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ ഫെബ്രുവരി 27ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത അഞ്ചുവയസ്സിന് താഴെയുള്ള 5640 കുട്ടികൾക്ക് വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ തുള്ളിമരുന്ന് വിതരണം ചെയ്തു.2,15,503 കുട്ടികളെ ലക്ഷ്യം വെച്ച പൾസ് പോളിയോ വിതരണത്തിൽ ജില്ലയിൽ 99.40 ശതമാനം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.