പാലോട്: കുറുപുഴയിൽ യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി കല്ലും ടൈലും ഉപയോഗിച്ചാണു യുവതി ഷിജുവിന്റെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.