പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽഓൺലൈൻ ടിക്കറ്റിംഗ്

kallar_a_picnic_spot_on_the_way_to_ponmudi20131108130443_356_3

 

വിതുര: പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ 04.03.2022 (വെള്ളിയാഴ്ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റിൽ 03-03-2022( വ്യാഴാഴ്ച ) മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം . സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച് ഈ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്. സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽ നിന്നും ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിയ്ക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിയ്ക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!