തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുനമർദ്ദമായി മാറി തമിഴ് നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ മാർച്ച് 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നുണ്ട്.