നെടുമങ്ങാട് : നെടുമങ്ങാട് അമ്മൻകൊട ഓട്ടം ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. മുത്താരമ്മൻ, മുത്തുമാരിയമ്മൻ, മേലാംകോട് എന്നീ മൂന്നുക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. അതിനാലാണ് ഓട്ടം ഉത്സവം എന്നറിയപ്പെടുന്നത്. കുംഭമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് ഓട്ടം ഉത്സവം നടക്കുന്നത്. മാർച്ച് 9-നാണ് ഇക്കുറി ഓട്ടം ഉത്സവം. മേലാങ്കോട് ദേവീക്ഷേത്രത്തിൽ കുത്തിയോട്ടവും മറ്റ് രണ്ട് ക്ഷേത്രങ്ങളിൽ അമ്മൻകൊടയും ആഘോഷിക്കും.
