തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകള്‍ ഇനി കെ.എസ്.ആര്.ടി.സിക്കു സ്വന്തം.ദീർഘ ദൂര സർവീസുകൾ തുടങ്ങുന്നതിനായി കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് കേന്ദ്രീകരിച്ചാണ് അത്യാധുനിക ബസുകൾ തിരുവനന്തപുരത്ത് എത്തിയത്. നിലവിൽ ആക്കുളം സ്വിഫ്റ്റ് ആസ്ഥാനത്ത് ആണ് ബസുകൾ ഉള്ളത്.വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് തിരുവനന്തപുരത്ത് എത്തുന്നത്.വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് ഈ മാസം കെഎസ്ആര്‍ടിക്ക് കൈമാറുന്നത്.