തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ സെന്ററിൽ ആനകൾക്ക് ദുരിതമാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ കാര്യങ്ങൾ വിശദീകരിക്കാൻ വൈൽഡ് ലൈഫ് വാർഡനോടും വെറ്ററിനറി ഓഫീസറോടും എട്ടിന് നേരിട്ട് ഹാജരാകാൻ നിർദേശം. മാർച്ച് എട്ടിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.മാധ്യമ വാർത്തയെ തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്.തുടർന്ന് കാര്യങ്ങൾ വിശദീകരിച്ച് അമിക്കസ് ക്യൂറി റിപ്പോർട്ടും ഫയൽ ചെയ്തു