ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ

exam

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പരീക്ഷകൾ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂൺ 2 മുതൽ 18 വരെയുള്ള തീയതിയിലാവും നടത്തുക. ഏപ്രിൽ,മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനലവധി ആയിരിക്കും. അതു കഴിഞ്ഞ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. അധ്യാപകര‍ുടെ പരിശീലന ക്യാംപുകൾ മെയ് മാസത്തിൽ നടത്തുമെന്നും അടുത്ത വർഷത്തെ അക്കാദമിക്ക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധമായിരിക്കും പരീക്ഷകൾ ക്രമീകരിക്കുക. ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുക. പ്ലസ് വൺ വിദ്യാ‍ർത്ഥികൾക്ക് പഠിക്കാൻ ഒരുപാട് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!