നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിൻ്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബുള്ളറ്റിൽ കടത്തിക്കൊണ്ട് വന്ന 1.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. മാറനല്ലൂർ പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളായ കണ്ടല സ്വദേശികളായ ശരൺ, ചക്കു എന്ന് വിളിക്കുന്ന അനന്തു എന്നിവരാണ് പിടിയിലായത്. അന്വേഷണ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അനീഷ്, പ്രസന്നൻ, ഉമാപതി, അഖിൽ, സ്റ്റീഫൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആതിര എന്നിവരും ഉണ്ടായിരുന്നു.